10:44pm 22 October 2026
NEWS
ഐ. എൻ.റ്റി.യു.സി. ചെങ്ങന്നൂർ മുനിസിപ്പൽ തല നേതൃയോഗം
22/10/2026  08:45 PM IST
nila
ഐ. എൻ.റ്റി.യു.സി. ചെങ്ങന്നൂർ മുനിസിപ്പൽ തല നേതൃയോഗം

ചെങ്ങന്നൂർ:  കേന്ദ്രസർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ തൊഴിൽ കോഡുകൾ കേരളത്തിൽ നടപ്പിലാക്കുമ്പോൾ തൊഴിലാളി താല്പര്യം പരിരക്ഷിക്കണമെന്ന് ഐ.എൻ.റ്റി.യു.സി. സംസ്ഥാന നിർവ്വാഹക സമതി അംഗം കെ ദേവദാസ് ആവശ്യപ്പെട്ടു. ഐ. എൻ.റ്റി.യു.സി. ചെങ്ങന്നൂർ മുനിസിപ്പൽ തല നേതൃയോഗം ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ദേവദാസ്. മണ്ഡലം പ്രസിഡൻ്റ് എം. ആർ. ചന്ദ്രൻ അദ്ധ്യക്ഷതവഹിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് കെ. ആർ. സജീവൻ, മഹിളാ കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി സുജ ജോൺ, ജോൺ മുളങ്കാട്ടിൽ, മണ്ഡലം പ്രസിഡൻ്റുമാരായ ശശി എസ് പിള്ള, ആർ. ബിജൂ, ഷൈലജേക്കബ്ബ്, ജോർജ് തോമസ് ഇടനാട്,ബീനശശി രാജീവ് മുളമൂട്ടിൽ, കോശി കുഞ്ഞ്, സിന്ധു രാജേഷ് എന്നിവർ പ്രസംഗിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img